ഹാര്‍ഫോഡ് കൗണ്ടി: അമേരിക്കയില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല. മെരിലാന്റില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെ്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റാഡി ലബീബ് പ്രിന്‍സ് എന്ന യുവാണ് ആക്രണം നടത്തിയത്. ഇയാളുടെ സഹപ്രവര്‍ത്തകരാണ് ആക്രമണത്തിനിരയായത്.

Subscribe Us:

പ്രാദേശിക സമയം രാവിലെ 9.30നാണ് ആക്രമണമുണ്ടായത്. ഹാര്‍ഫോഡ് കൗണ്ടിയിലെ എമോര്‍ട്ട്ണ്‍ ബിസിനസ് പാര്‍ക്കിലായിരുന്നു വെടിവെപ്പു നടന്നത്. വെടിയേറ്റ രണ്ടു പേര്‍ അവിടെ വച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ആക്രമണത്തിന് ശേഷം രക്ഷപെട്ട ലബീബ് പ്രിന്‍സിനായി തെരച്ചില്‍ തുടരുകയാണ് എന്ന് പൊലീസ് അറിയിച്ചു.

ഈ മാസം ഒന്നിന് അമേരിക്കയിലെ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രമായ മാന്‍ഡലേ ബേ റിസോര്‍ട്ടിലും കാസിനോയിലുമായി നടന്ന വെടിവെയ്പ്പില്‍ 50 ലധികം പേരാണ് മരിച്ചത്. 100 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സ്റ്റീഫന്‍ ക്രെയ്ഗ് പെഡ്ഡോക് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളും കൊല്ലപ്പെട്ടിരുന്നു.