ന്യൂദല്‍ഹി: രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയെ കണ്ടെത്താനായി പുതിയ സമിതി രൂപീകരിച്ചു. ടാറ്റ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ എന്‍ എ സോനാവാല അടക്കം അഞ്ചംഗസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്‍ കെ കൃഷ്മകുമാര്‍, സിറസ് മിസ്ട്രി, ടാറ്റാ ഗ്രൂപ്പ് അഭിഭാഷകന്‍ ഷിറിന്‍ ബറൂച, ബ്രിട്ടിഷ് വ്യവസായി ലോഡ് ഭട്ടാചാര്യ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

2012 ലാണ് നിലവിലെ ചെയര്‍മാന്‍ രത്തന്‍ ടാറ്റ വിരമിക്കുക. പുതിയ ചെയര്‍മാനെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അതിനിടെ രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയെ ടാറ്റാ ഇന്റര്‍നാഷണല്‍ തലവനായി നിയമിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി വ്യാപാരികളും മാനേജ്‌മെന്റ് ബുദ്ധിജീവികളും പുതിയ പദവിക്കായി മല്‍സരത്തിനുണ്ട്.