എഡിറ്റര്‍
എഡിറ്റര്‍
ഐ.എസില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Sunday 2nd July 2017 9:14am

 

ന്യൂദല്‍ഹി: ഐ.എസില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയവരില്‍ അഞ്ച് പേരെങ്കിലും സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍ബ്യൂറോയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.


Also read ‘വീണ്ടും ഒത്തുകളി വിവാദം’; ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോഹ്‌ലിയും യുവരാജും ഒത്തുകളിച്ചെന്ന് കേന്ദ്രമന്ത്രി


കണ്ണൂര്‍, ചാലാട്, കോഴിക്കോട് വടകര, മലപ്പുറം കൊണ്ടോട്ടി, പാലക്കാട് കഞ്ചിക്കോട്, മലപ്പുറം വണ്ടൂര്‍, എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടനുസരിച്ച് മലബാര്‍ ഖേലയിലുള്ള ഇവരെല്ലാവരും പോലീസ് സര്‍ക്കിളില്‍ ‘ബഹറിന്‍’ ഗ്രൂപ്പായിട്ടാണ് അറിയപ്പെടുന്നത്.

ഐ.എസിന്റെ സഖ്യസംഘടനയായ ജബാഹത്ത് അല്‍ നുസ്റയില്‍ ചേരാന്‍ പുറപ്പെട്ട പാലക്കാട് സ്വദേശിയായ ഒരാളും സിറിയയില്‍ കഴിഞ്ഞ മാസമുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Dont miss വസ്ത്രവ്യാപാര സ്ഥാപനത്തിനു പിന്നാലെ കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തി


കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് പേര്‍ അഫ്ഗാനിസ്ഥാനില്‍ വച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മൂന്നു പേരും കാസര്‍കോട് പടന്ന സ്വദേശികളാണ്.

Advertisement