എഡിറ്റര്‍
എഡിറ്റര്‍
യു. പി.യില്‍ ട്രെയിന്‍ മറിഞ്ഞ് 5 മരണം
എഡിറ്റര്‍
Thursday 31st May 2012 4:32pm

ന്യൂദല്‍ഹി : ഉത്തര്‍പ്രദേശിലെ ജ്വാന്‍പൂര്‍ ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി 4 പേര്‍ മരിച്ചു. ഡെറാഡൂണില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന ഡൂണ്‍ എക്‌സ്പ്രസ്സാണ് അപകടത്തില്‍പ്പെട്ടത്. ജ്വാന്‍പൂര്‍ ജില്ലയിലെ മാര്‍വ്വ സ്‌റ്റേഷനു സമീപമാണ് സംഭവം.

അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരെയും രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റെയില്‍വെ സി. പി. ആര്‍. ഒ. അറിയിച്ചു. ലക്‌നൗവില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തക സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ജ്വാന്‍പൂര്‍ ജില്ലാഭരണകൂടവും രക്ഷാപ്രവര്‍ത്തക സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. 18 ബോഗികളുള്ള ട്രെയിനിന്റെ 5 ബോഗികളാണ് മറിഞ്ഞത്.

Advertisement