വാഷിങ്ടണ്‍: ലോകത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഗണത്തില്‍ അഞ്ച് ഇന്ത്യന്‍ കമ്പനികളും. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തിലെ മികച്ച കമ്പനികളുടെ ലിസ്റ്റിലാണ് അഞ്ച് ഇന്ത്യന്‍ കമ്പനികള്‍ ഇടംനേടിയിരിക്കുന്നത്.

ലാര്‍സന്‍ ആന്റ് ടൗബ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ , ഇന്‍ഫോസിസ്, ടാറ്റ കണ്‍സല്‍ട്ടന്‍സി , സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് ഫോബ്‌സ് ലിസ്റ്റില്‍ ഇടംനേടിയിരിക്കുന്നത്.

Ads By Google

വര്‍ഷം 19% വളര്‍ച്ച രേഖപ്പെടുത്തുന്ന ലാര്‍സന്‍ ആന്റ് ടൗബ്രോ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 11.4% വളര്‍ച്ച രേഖപ്പെടുത്തിയ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ 12ാം സ്ഥാനത്താണ്. 12.7% വളര്‍ച്ച നേടിയ ഇന്‍ഫോസിസ് 19ാം സ്ഥാനത്തുണ്ട്.

നിലവിലെ കമ്പനിയുടെ മൂല്യവും ഭാവിയിലെ പ്രതീക്ഷകളും പരിശോധിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. കൂടാതെ 10 ബില്യണ്‍ മൂലധനവും കമ്പനികള്‍ക്ക് വേണം.

ടാറ്റ കണ്‍സല്‍ട്ടന്‍സി (29), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് (38) എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് ഇന്ത്യന്‍ കമ്പനികള്‍.