നായികമാരുടെ എണ്ണം കൂട്ടുന്നത് മലയാളത്തില്‍ പുതിയ ട്രന്റായി മാറുകയാണ്. ഈ ട്രന്റിന് തുടക്കമിട്ട ദിലീപ് ഇപ്പോള്‍ പത്ത് നായികമാരോടൊപ്പം വേഷമിടുകയാണ്. ദിലീപിനോട് മത്സരിക്കാന്‍ അഭിനവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് തയ്യാറായിരിക്കുകയാണ്. പക്ഷേ നായിക പത്തില്ല അതിന്റെ പകുതിയേ ഉള്ളൂ.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന ‘മാസ്‌റ്റേഴ്‌സ്’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഞ്ച് നായികമാരുമായെത്തുന്നത്. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ’കൊ’ ഫെയിം നായിക പിയ ബാജ്‌പെയിയും ,അന്യന്യയും ഇപ്പോള്‍ തന്നെ ചിത്രത്തിലേക്ക് കരാര്‍ ആയിട്ടുണ്ട് . ബാക്കി മൂന്ന് നായികമാരെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ .

പ്രശസ്ത തമിഴ് നടനും ,സംവിധായകനും ആയ ശശികുമാര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ‘മാസ്‌റ്റേഴ്‌സ്’ എന്ന ചിത്രത്തിന് ജിനു എബ്രഹാം രചന നിര്‍വ്വചിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് വി ശരത്ചന്ദ്രന്‍ ആണ് .ആഗസ്റ്റ് മാസം ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന ഈ ചിത്രത്തിന്റെ പൂജ അടുത്തയാഴ്ച നടക്കും.