എഡിറ്റര്‍
എഡിറ്റര്‍
ശബരിമലയിലെ കൊടിമരം കേടുവരുത്തിയ അഞ്ചു പേര്‍ പിടിയില്‍; പിടിയിലാത് ആന്ധ്ര പ്രദേശ് സ്വദേശികള്‍
എഡിറ്റര്‍
Sunday 25th June 2017 5:55pm


സന്നിധാനം: ശബരിമലയിലെ കൊടിമരം തകര്‍ത്ത സംഭവത്തില്‍ സംശയിക്കുന്ന അഞ്ചുപേര്‍ കസ്റ്റഡിയില്‍. ഇന്നുച്ചയോടെയാണ് കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്താന്‍ ശ്രമമുണ്ടായത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് പ്രതികളെ കണ്ടെത്തിയത്. ആന്ധ്ര പ്രദേശ് വിജയവാഡ സ്വദേശികളാണ് പിടിയിലായത്.

ഇവര്‍ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കൊടിമരത്തിലെ സ്വര്‍ണ്ണം ദ്രവിച്ച നിലയിലാണ് കണ്ടെത്തിയത്.


Also Read: നടക്കുന്നത് ദിലീപിനെതിരെ സിനിമരംഗത്തെ ചില സഹോദരിസഹോദരന്മാര്‍ എഴുതിയ തിരക്കഥ; തിരക്കഥയിലെ ആദ്യത്തെ ട്വിസ്റ്റാണ് ദിലീപ്-മഞ്ജു ഡിവോഴ്‌സ്; പിന്തുണയുമായി സലീം കുമാ


ഇന്ന് പുന:പ്രതിഷ്ഠ നടത്തുന്ന പുതിയ കൊടിമരമാണ് കേടു വരുത്തിയത്. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് മെര്‍ക്കുഴി ഒഴിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡി.ജി.പി ടി.പി സെന്‍കുമാറിന് പരാതി നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഡി.ജി.പിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. മൂന്ന് പേര്‍ ഡപ്പിയില്‍ കൊണ്ടുവന്ന മെര്‍ക്കുറി ഒഴിക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. മന:പൂര്‍വ്വം ചെയ്ത ചതിയാണ് ഇതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. കേടുപാടുകള്‍ എളുപ്പം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

Advertisement