Administrator
Administrator
2G: അഞ്ച് കോര്‍പ്പറേറ്റുകളെ അറസ്റ്റ് ചെയ്തു
Administrator
Wednesday 20th April 2011 4:22pm

2g-spectrumന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്‍പ്പെട്ട അഞ്ച് കോര്‍പ്പറേറ്റുകളെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലേക്ക് മാറ്റി. ഇവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളിയതൊടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിസിനസ് ഉത്തരവാദിത്തങ്ങള്‍ പറ്റിയ ആളെ എല്‍പ്പിക്കാനായി ഏഴ് ദിവസത്തെ സമയം അനുവദിക്കണമെന്നും അതുവരെ തങ്ങളെ അറസ്റ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഇടക്കാല ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ സ്‌പെഷല്‍ കോടതി ജഡ്ജി ഒ.പി സൈനി ഈ അപേക്ഷ തള്ളുകയായിരുന്നു.

ഏപ്രില്‍ പതിനഞ്ചിനാണ് ഇവര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്വാന്‍ ടെലികോമിലെ വിനോദ് ഗോന്‍ക, യുനിടെക്കിലെ സഞ്ജയ് ചന്ദ്ര, റിലയന്‍സ് അനില്‍ ധീരഭായ് അംബാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരായ ഗൗതം ധോഷി, ഹരി നായര്‍, സുരേന്ദ്ര പിപാര എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്. ഇവരെ പിന്നീട് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലേക്ക് മാറ്റി.

Advertisement