എഡിറ്റര്‍
എഡിറ്റര്‍
ആരോഗ്യം സംരക്ഷിക്കാം;തക്കാളിയിലൂടെ
എഡിറ്റര്‍
Thursday 30th January 2014 2:21pm

tomatoes

തക്കാളി നമ്മളേവരും മിക്കവാറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു പദാര്‍ത്ഥമാണ്. എന്നാല്‍ പലരും അതിന്റെ ഗുണവശങ്ങള്‍ അറിഞ്ഞല്ല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് വാസ്തവം.

തക്കാളി ആരോഗ്യത്തിന് വളരെ നല്ല ഒരു വസ്തു കൂടിയാണെന്ന് അറിയുന്നവര്‍ വിരളമാണ്. തക്കാളിയിലെ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും പല അസുഖങ്ങളെയും പ്രതിരോധിക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും.

താഴെ പറയുന്നവയാണ് തക്കാളി കൊണ്ടുള്ള ആരോഗ്യ നേട്ടങ്ങള്‍.

1) കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുന്നു:

തക്കാളിയിലെ വിറ്റാമിന്‍ എ കാഴ്ച്ചശക്തി വര്‍ധിപ്പിക്കുന്നു. രാത്രിയിലുള്ള കാഴ്ച്ചക്കുറവിനെ ഇല്ലാതാക്കുകയും ചെയ്യും.

2) കാന്‍സറിനെതിരെ പ്രതിരോധിക്കുന്നു:

തക്കാളിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കാന്‍സര്‍ വരുന്നതിനുള്ള സാധ്യത വളരെയധികം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രത്യേകിച്ച് കുടല്‍, വയര്‍, പ്രോസ്‌ട്രേറ്റ് കാന്‍സര്‍ എന്നിവക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന പച്ചക്കറിയാണ് തക്കാളി.

3) രക്തത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു:

പഠനങ്ങള്‍ പ്രകാരം തക്കാളിയില്‍ നിന്ന് 40 ശതമാനം  വിറ്റാമിന്‍ സിയും വിറ്റാമിന്‍ എ യും പൊട്ടാസ്യവും ലഭിക്കും. ഇവ രക്തത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഘടകങ്ങളാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
വിറ്റാമിന്‍ കെ രക്തസ്രാവത്തെയും രക്തം കട്ട പിടിക്കുന്നതിനെയും തടഞ്ഞ് രക്തചംക്രമണത്തെ സുഗമമാക്കുകയും ചെയ്യും.

4)ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറക്കും:

തക്കാളിയിലെ ആന്റി ഓക്‌സിഡന്റായ ലൈക്കോപീന്‍

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി തക്കാളി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുകയും രക്ത ധമനികളിലടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.

5)ദഹനത്തെ സഹായിക്കും:

തക്കാളി ഭക്ഷിക്കുന്നത് ദഹനത്തെ വളരെയധികം സഹായിക്കും. മലബന്ധത്തെയും അതിസാരത്തെയും ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ് തക്കാളി. മഞ്ഞപ്പിത്തത്തെ ഒരു പരിധി വരെ തടയാനും ശരീരത്തിലെ ടോക്‌സിനുകളെ ഉന്‍മൂലനം ചെയ്യാനും തക്കാളി കഴിക്കുന്നതിലൂടെ സാധിക്കും.

Advertisement