എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് തീവ്രവാദ ബന്ധം: അഞ്ച് പേര്‍ക്ക് ജയില്‍ശിക്ഷ
എഡിറ്റര്‍
Saturday 4th August 2012 11:48am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ അഞ്ച് സൈനിക ഉദ്യോഗസ്ഥര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇവരെ പാക്കിസ്ഥാന്‍ സൈനിക കോടതി ജയില്‍ശിക്ഷയ്ക്ക് വിധിച്ചു.

ബ്രിഗേഡിയര്‍ ഉള്‍പ്പെടെയുള്ള അഞ്ച് സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് ജയില്‍ശിക്ഷ. മാസങ്ങള്‍ നീണ്ട കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.

Ads By Google

ഇവര്‍ക്ക് ഹിസ്ബുള്‍ തെഹ്‌രീര്‍ സംഘടനയുമായിട്ട് ഇവര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം ഇവര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

തീവ്രവാദ സംഘടനയിലെ ചിലരുമായി ഇവര്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് നടപടി എടുക്കാന്‍ തീരുമാനിച്ചത്.

ബ്രിഗേഡിയര്‍ അലി ഖാന് അഞ്ച് വര്‍ഷവും മേജര്‍ സൊഹൈല്‍ അക്ബറിന് മൂന്ന് വര്‍ഷവും മേജര്‍ ജവാദ് ബസീറിന് രണ്ട് വര്‍ഷവും കഠിനതടവാണ് വിധിച്ചിരിക്കുന്നത്.  ഇനായത് അസീസ്, മേജര്‍ ഇഫ്തിഖര്‍ എന്നിവര്‍ക്ക് ഒന്നര വര്‍ഷമാണ് ശിക്ഷ.

പാക്കിസ്ഥാന്‍ ആര്‍മി ആക്ട് പ്രകാരമുള്ള ഈ ശിക്ഷയ്‌ക്കെതിരെ ഇവര്‍ക്ക് അപ്പീലിന് പോകാനുള്ള അവകാശം ഉണ്ട്. പാക്കിസ്ഥാന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും സൈനിക ഉദ്യോഗസ്ഥരെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ജയില്‍ശിക്ഷയ്ക്ക് വിധിക്കുന്നത്.

Advertisement