ബാംഗ്ലൂര്‍: ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് പരുക്ക് മാത്രമായിരിക്കും മുഖ്യപ്രശ്‌നെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്പിന്നറുമായ അനില്‍ കുംബ്ലെ പറഞ്ഞു. 83ല്‍ കിരീടം നേടിയ ടീമിനുശേഷം ഏറ്റവും മികച്ച കളിക്കാരാണ് ടീമിലുള്ളതെന്നും കുംബ്ലെ പറഞ്ഞു.

കളിക്കാരുടെ പരിക്കാണ് വലയ്ക്കുന്ന പ്രശ്‌നം. കാര്യമായ പരിക്കൊന്നുകൂടാതെ ഫൈനല്‍ വരെ എത്താന്‍ സാധിച്ചാല്‍ കിരീടം ഇന്ത്യതന്നെ നേടുമെന്ന് മുന്‍ സ്പിന്നര്‍ പറഞ്ഞു. ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കും സാധ്യതയുണ്ടെന്ന് കുംബ്ലെ വ്യക്തമാക്കി.

ക്വാളിറ്റിയുള്ള താരങ്ങളും ഗ്രൗണ്ട് സപ്പോര്‍ട്ടും ടീം ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്നുവെന്നും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ കുംബ്ലെ വ്യക്തമാക്കി.