കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിന് പോയ തോണിമറിഞ്ഞ് കാഞ്ഞങ്ങാട് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് അജാനൂര്‍കടപ്പുറത്ത് വി. ദാസന്‍(55)ആണ് മരിച്ചത്. ഇന്ന് രാവിലെ മീന്‍പിടിക്കാനായികടലില്‍ പോയ വള്ളം വലിയ തിരകളില്‍ അകപ്പെട്ട് മറിയുകയായിരുന്നു.

തോണിയില്‍ ഉണ്ടടായിരുന്ന ചന്ദ്രന്‍(45), രാജേഷ്(27), മനോഹരന്‍(33), സന്തോഷ്(33) എന്നിവര്‍ക്ക് പരിക്കുണ്ട്. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.