ടോക്കിയോ: ജപ്പാനില്‍ ആണവദുരന്തമുണ്ടായ ഫുകുഷിമ ആണവനിലയത്തിന് സമീപമുള്ള മത്സ്യങ്ങളില്‍ ആണവവികരണം കണ്ടെത്തി.

Ads By Google

ഫുകുഷിമ ആണവനിലയത്തിന് സമീപത്തുള്ള പുഴകളിലും ജലസംഭരണികളിലുമാണ് ആണവവികിരണമേറ്റ മത്സ്യങ്ങളെ കണ്ടെത്തിയത്.

ഇവിടങ്ങളിലെ മത്സ്യങ്ങളില്‍ നടത്തിയ നീരീക്ഷണത്തില്‍ റേഡിയോ ആക്ടീവ് മൂലകമായ സീസിയത്തിന്റെ അളവ് വളരെ കൂടുതലാണെന്ന കണ്ടെത്തുകയായിരുന്നു. അനുവദിനീയമായതിനും 114 ഇരട്ടി സീസിയത്തിന്റെ അംശം മത്സ്യങ്ങളില്‍ കണ്ടെത്തിയെന്ന് ക്യോഡോ വാര്‍ത്താ ഏജന്‍സി പറയുന്നു.

2011 മാര്‍ച്ച് 11 നാണ് ജപ്പാനില്‍ ഫുകുഷിമ ആണവദുരന്തം നടക്കുന്നത്. ആണവനിലയത്തില്‍ നിന്നും 24 കി.മി അകലെയുള്ള മിനമിസോമയിലെ നൈദ നദയിലെ മത്സ്യങ്ങളിലാണ് വികിരണം കണ്ടെത്തിയത്.

നേരത്തേ ആണവനിലയത്തിന് സമീപമുള്ള പാടങ്ങളില്‍ നിന്നുള്ള പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലും മാംസങ്ങളിലും ആണവവികിരണം കണ്ടെത്തിയിരുന്നു.