ചിക്കാഗോ: ജലത്തില്‍ നിന്ന് കരയിലേക്കുള്ള ജീവന്റെ വിപ്ലവകരമായ പരിണാമത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസത്രജ്ഞര്‍.

നമ്മുടെ നാട്ടിലെ ആരല്‍ മത്സ്യത്തെപ്പോലെയോ മനഞ്ഞില്‍ മത്സ്യത്തെപ്പോലെ ശരീരാകൃതിയുള്ള മെലിഞ്ഞ മത്സ്യമാണ് ആഫ്രിക്കന്‍ ലംങ്ങ്ഫിഷ്. ഈ മത്സ്യം ജലത്തിലൂടെ നീങ്ങുന്ന വിധം ശാസ്ത്ര ലോകത്തിന് എന്നും കൗതുകകരമായ ഒന്നായിരുന്നു. മത്സ്യത്തിന്റെ വാല്‍ഭാഗത്ത് ചിറകുകള്‍ പോലോത്ത ഒരു അവയവം ഉണ്ട്. അത് തുഴഞ്ഞ് നീങ്ങുകയാണെന്നേ ഈ മത്സ്യത്തിന്റെ പോക്ക് കണ്ടാല്‍ തോന്നൂ.

Subscribe Us:

ലോലമായ അവയവം ചലിപ്പിച്ച് ആഫ്രിക്കന്‍ ലംങ്ങ്ഫിഷ് നടത്തുന്നത് മുന്നോട്ട് നീങ്ങാന്‍ മാത്രമുള്ള ശ്രമമല്ലെന്നാണ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പുറത്തു വിട്ട വീഡിയോ വിശകലനം ചെയ്ത് ഗവേഷകര്‍ പറയുന്നത്.

മുന്‍വശത്ത് രണ്ടു ചിറകും പിന്നില്‍ വാല്‍ ഭാഗത്ത് പ്രത്യേക അവയവവുമുള്ള ഈ മത്സ്യത്തിനെ നാല് കാലുളളതായി (tetraposd) പരിഗണിക്കേണ്ടിവരുമത്രെ. ലിംങ്ഫിഷുകളുടെ പിന്‍ഗാമികളാണ് പിന്നീട് കരയില്‍ നാല് കാലുമായി പരിണമിച്ചത് എന്ന് ഗവേഷകര്‍ അനുമാനിക്കുകയാണ്.

ആഫ്രിക്കന്‍ ലംങ്ങ്ഫിഷ് ചലിക്കുന്നതിന്റെ വീഡിയോ കാണുക:

Malayalam News
News in English