മത്സ്യപ്രിയര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഹൃദ്രോഗം തടയാനുള്ള ചില കഴിവ് നിങ്ങള്‍ കഴിക്കുന്ന മത്സ്യങ്ങള്‍ക്കുണ്ടെന്നാണ് പുതിയ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

അമേരിക്കന്‍ അസോസിയേഷന്‍ കഴിഞ്ഞ രണ്ടുദശകമായി നടത്തിവരുന്ന ഗവേഷണങ്ങളാണ് മീനിന്റെ ഔഷധഗുണങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നത്. സംസ്ഥാനത്ത് സുലഭമായി ലഭിക്കുന്ന മത്തി, അയല, ചൂര, കോര തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റിആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഈ നല്ല കൊഴുപ്പ് അംമ്ലങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ നല്ല കൊഴുപ്പുകള്‍ ഹൃദ്രോഗമുണ്ടാക്കുന്ന ചീത്ത കൊഴുപ്പായ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും ഹൃദയധനമനികളില്‍ രക്തം കട്ടപിടിക്കാതെ സഹായിച്ചും ഹൃദയാഘാതമുണ്ടാകാതെ സംരക്ഷിക്കുന്നു.

ഹൃദയസ്തംഭനം മൂലമുണ്ടാകുന്ന ഓര്‍ക്കാപ്പുറത്തെ കുഴഞ്ഞുവീണുള്ള മരണം തടയുവാനുള്ള ഒരത്ഭുതസിദ്ധിയും ഈ ഫാറ്റി ആസിഡുകള്‍ക്കുണ്ടെന്നാണ് പറയുന്നത്.