എഡിറ്റര്‍
എഡിറ്റര്‍
ഫിഷ് കട്ട് ലോംഗ് സ്‌കേട്ട്
എഡിറ്റര്‍
Sunday 27th May 2012 12:32pm

ലോംഗ് സ്‌കേട്ട് എന്നും ഫാഷനാണ്. പണ്ടു വല്യ പാവാടയും ബ്ലൗസുമായിരുന്നു ടീനേജിന്റെ മുഖമുദ്ര. എന്നാല്‍ ഇന്ന് അതിന്റെ രൂപത്തിലും മെറ്റീരിയലിലും മാറ്റങ്ങള്‍ വന്നു. എന്തുതന്നെയായാലും ഏതുഭാവത്തില്‍ വന്നാലും കൗമാരസ്വപ്‌നങ്ങള്‍ക്ക് ചാരുതപകരുന്ന ഇവയുടെ സ്ഥാനം മുന്നില്‍ത്തന്നെ.

ജീന്‍സിന്റെ മെറ്റീരിയലില്‍ തീര്‍ക്കുന്ന ഫിഷ്‌കട്ട് സ്‌കേട്ട് തരുന്ന മോഡേണ്‍ ലുക്ക് ടീനേജിനു പ്രിയങ്കരമാണ്. കാല്‍മുട്ടുവരെ ശരീരത്തിന്റെ ഷേപ്പില്‍ ഒതുങ്ങിക്കിടന്നിട്ട് താഴേക്ക് കണങ്കാല്‍ വരെ അല്‍പം വട്ടം കൂടിയിരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.അതിനൊപ്പം ജീന്‍സിന്റെ തന്നെയോ കോട്ടന്റേയോ ടോപ്പും ഉപയോഗിക്കാം.

ഷിഫോണിലും നെറ്റിലും കോട്ടണിലും ഒരുക്കുന്ന ലോംഗ് സ്‌കേര്‍ട്ടിനും ആരാധകരേറെ. ലൈനിംഗ് സാധാരണ പകുതി വരെ മാത്രമേ ഉണ്ടാവുകയുള്ള. ലെയറുകളായും അബ്രല്ലാകട്ടില്‍ വിരിഞ്ഞും നില്‍ക്കുന്നതുമായ മോഡലുകളുമുണ്ട്. പലതരം വര്‍ക്കുകള്‍ കൊണ്ട് മനോഹരമാക്കിയതും ലഭ്യമാണ്.460 മുതല്‍ 1000 വരെയാണ് ഇത്തരം മെറ്റീരിയലുകളുടെ വില.

സ്‌കേട്ടിനൊപ്പം ധരിക്കുന്ന ടോപ്പുകള്‍ക്ക് അധികം ഇറക്കം ഉണ്ടാവില്ല.സ്ലീവ് ലെസ്സിലും ഫുള്‍സ്ലീവിലും ഹാഫ് സ്ലീവിലുമൊക്കെയുള്ള ടോപ്പുകള്‍ വിപണിയിലുണ്ട്.

Advertisement