എഡിറ്റര്‍
എഡിറ്റര്‍
ആദ്യ സെമി ക്രിസ്റ്റ്യാനോയും സ്‌പെയിനും തമ്മില്‍
എഡിറ്റര്‍
Tuesday 26th June 2012 1:36pm

യൂറോക്കപ്പിലെ ആദ്യ സെമി ഫൈനല്‍ ബുധനാഴ്ച്ച  ആരംഭിക്കുമ്പോള്‍  യഥാര്‍ത്ഥ മത്സരം നടക്കുക പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയും  സ്‌പെയിന്‍ തമ്മിലായിരിക്കും.

രാജ്യത്തിനായുള്ള കളിയില്‍ ഫോമിലെത്തുന്നില്ല എന്ന ആക്ഷേപം ഇത്തവണ ക്രിസ്റ്റ്യാനോ കേള്‍പ്പിച്ചിരുന്നില്ല. മൂന്ന് ഗോളുകള്‍ നേടി പോര്‍ച്ചുഗലിന് സെമി ടിക്കറ്റ് ഉറപ്പാക്കിയത് ക്രിസ്റ്റ്യാനോയായിരുന്നു. പ്രതിരോധത്തില്‍ പെപ്പേയും മധ്യനിരയില്‍ ചെല്‍സിയുടെ മിറാലസും എത്തിയതാണ് സ്വതന്ത്രമായി കളിക്കാന്‍ ക്രിസ്റ്റ്യാനോയെ സഹായിച്ചത്.

പോര്‍ച്ചുഗലുമായി മത്സരിക്കാന്‍ സ്‌പെയന്‍ എത്തുന്നത് റയലിലേയും ബാഴ്‌സയിലേയും സൂപ്പര്‍താരങ്ങളും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സില്‍വയും അടങ്ങുന്ന ഗംഭീര താരനിരയുമായാണ്.

പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ തളക്കാനായിരിക്കും സ്‌പെയിന്‍ ശ്രമിക്കുക. ആകെയുള്ള വിലയിരുത്തലിലും സ്‌പെയിനിനാണ് സാധ്യത. ഇതുവരെ ഇരു രാജ്യങ്ങളും 37 തവണ ഏറ്റുമുട്ടിയപ്പോള്‍ 28 തവണയും വിജയം കണ്ടത് സ്‌പെയിനായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ നടന്ന അവസാന മത്സരത്തില്‍ 4.0 ന് പോര്‍ച്ചുഗല്‍ വിജയിച്ചതും ക്രിസ്റ്റ്യാനോ ഫോമിലേക്ക് തിരിച്ചുവന്നതും സ്‌പെയിനിനെ ആശങ്കയിലാക്കുന്നുണ്ട്.

എല്ലാം മനസ്സിലാക്കി തന്നെയാണ് ക്രിസ്റ്റ്യാനോയുടെ പറങ്കിപ്പട എത്തുന്നത്.  അതുകൊണ്ട് തന്നെ സ്‌പെയിന്‍ കരുതിയാണ് വരുന്നത്. മത്സരം യഥാര്‍ത്ഥത്തില്‍ ക്രിസ്റ്റ്യനോയും സ്‌പെയിനും തമ്മിലാകുമോയെന്നാണ് ആരാധകരും ഫുട്‌ബോള്‍ താരവും ഉറ്റുനോക്കുന്നത്. മത്സരം ആവേശത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

Advertisement