മുംബൈ: രാംഗോപാല്‍ വര്‍മയുടെ രക്തചരിത്രയുടെ ആദ്യഗാനം പുറത്തിറങ്ങി. തെന്നിന്ത്യന്‍ താരം സൂര്യ, പ്രിയാമണി എന്നിവര്‍ ബോളിവുഡ് രംഗപ്രവേശം നടത്തുന്ന ചിത്രമാണ് രക്തചരിത്ര എന്ന തെലുങ്ക് ചിത്രം.

ഹിന്ദിയിലും തമിഴിലും മൊഴിമാറ്റം ചെയ്യുന്ന രക്തചരിത്രയില്‍ ശത്രുഘ്‌നന്‍ സിന്‍ഹ, വിവേക് ഒബറോയി, ഓംപുരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രക്തചരിത്രയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മണി ശര്‍മയാണ്. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.