എഡിറ്റര്‍
എഡിറ്റര്‍
ഇനിയെല്ലാം ജനങ്ങളുടെ വിരല്‍ തുമ്പില്‍ ; ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
എഡിറ്റര്‍
Saturday 11th February 2017 8:23am

up

ലഖ്‌നൗ: മാസങ്ങള്‍ നീണ്ട പ്രചരണത്തിനും രാഷ്ട്രീയ നാടകങ്ങള്‍ക്കും ഒടുവില്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ബൂത്തിലേക്ക്. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഇന്ന് 73 സീറ്റുകളില്‍ ജനം വിധിയെഴുതും.

മുസാഫര്‍ നഗറും ഷംലിയുമുള്‍പ്പടെയുള്ള സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 15 ജില്ലകളിലാണ് ഇന്ന് വോട്ടിംഗ് നടക്കുക. രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. പോളിംഗ് മന്ദഗതിയില്‍ പുരോഗമിക്കുന്നേയുള്ളൂ.

മാര്‍ച്ച് എട്ടിന് അവസാനിക്കുന്ന തെരഞ്ഞെടുപ്പില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടിംഗ് നടക്കുന്നത്. 24 ലക്ഷം കന്നി വോട്ടര്‍മാര്‍ ഉള്‍പ്പടെ 2.59 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വിരലില്‍ മഷി പുരട്ടുക. 1.17 സ്ത്രീ വോട്ടര്‍മാരും ഇന്ന് ബൂത്തുകളിലെത്തും.


Also Read: മുസഫര്‍ നഗറില്‍ കലാപമുണ്ടാക്കിയത് നേതാക്കള്‍; അതിന് അനുഭവിക്കേണ്ടി വന്നത് ഞങ്ങള്‍: മുസഫര്‍ നഗറിലെ ഹിന്ദുക്കള്‍ പറയുന്നു


2012 ലെ തെരഞ്ഞെടുപ്പില്‍ മേഖലയില്‍ ബി.എസ്.പിയ്ക്കും എസ്.പിയ്ക്കും 24 സീറ്റുകള്‍ വീതം നേടാന്‍ കഴിഞ്ഞിരുന്നു. 11 സീറ്റുകളായിരുന്നു ബി.ജെ.പിയുടെ സമ്പാദ്യം. വികസനത്തെ എസ്.പിയും ക്രമസമാധാനത്തെ ബി.എസ്.പിയും മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണമായി ഉപയോഗിക്കുമ്പോള്‍ മുസാഫര്‍നഗര്‍ ഉള്‍പ്പടെയുള്ള വര്‍ഗ്ഗീയ പ്രശ്‌നങ്ങളാണ് മേഖലയില്‍ ബി.ജെ.പിയുടെ പ്രചരണായുധം.

Advertisement