എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി
എഡിറ്റര്‍
Saturday 6th September 2014 12:31pm

hajj-3

മക്ക:ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. കഴിഞ്ഞ 27നു മദീനയില്‍ എത്തിയ ആദ്യ ബാച്ച് തീര്‍ഥാടകരാണ് വെള്ളിയാഴ്ച പ്രവാചക നഗരിയില്‍ നിന്നു മക്കയിലത്തെിയത്.

രാവിലെ സുബ്ഹി നമസ്കാരത്തിന് ശേഷം മദീനയില്‍ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം അഞ്ചോടെയാണ് മക്കയിലത്തെിച്ചേര്‍ന്നത്. കൊല്‍ക്കത്ത, ഡല്‍ഹി, മംഗലാപുരം, ഗയ , ഗുവാഹത്തി, ലഖ്നൗ , ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 2471 ഹാജിമാരാണ് എത്തിയത്. ഗ്രീന്‍ കാറ്റഗറിയിലുള്ള 1213 തീര്‍ഥാടകര്‍ മക്കയിലെ മിസ്ഫല, അജ്യാദ്, ജുമൈസ, അഫാഇര്‍ ഭാഗങ്ങളിലാണ് താമസം. ബാക്കിയുള്ളവര്‍ അസീസിയ്യയിലാണ് താമസിക്കുക.

മക്കയില്‍ എത്തിയ ആദ്യസംഘത്തെ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും വിവിധ സംഘടന വളണ്ടിയര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ വളണ്ടിയര്‍മാര്‍ ഈത്തപ്പഴവും മുസല്ലയും ഉപഹാരമായി നല്‍കി. കെ.എം.സി.സി ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു.

Advertisement