എഡിറ്റര്‍
എഡിറ്റര്‍
ബിന്‍ ലാദന്‍ വധം: ടി.വിയില്‍ സിനിമ കണ്ടത് 27 ലക്ഷം പേര്‍
എഡിറ്റര്‍
Tuesday 6th November 2012 1:00pm

വാഷിങ്ടണ്‍: അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദനെ വധിച്ച കമാന്‍ഡോ ആക്രമണം ആസ്പദമാക്കി നിര്‍മിച്ച സീല്‍ ‘ടീം സിക്‌സ് ദ റെയ്ഡ് ഓണ്‍ ഉസാമ ബിന്‍ലാദന്‍’ എന്ന ചലച്ചിത്രം ടി.വിയില്‍ കണ്ടത് 27 ലക്ഷം പേര്‍.

മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ജിയോഗ്രഫിക് ചാനലിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

Ads By Google

ഈ വര്‍ഷം ചാനലില്‍ ഏറ്റവുമധികം പേര്‍ കണ്ട പരിപാടിയാണിതെന്നും ചാനലിന്റെ ചരിത്രത്തില്‍ ആറാം സ്ഥാനത്താണ് ഈ പരിപാടി നേടിയ പ്രേക്ഷകസാന്നിധ്യമെന്നും നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ അധികൃതരും വ്യക്തമാക്കി.

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് ചിത്രം ചാനലിലൂടെ സംപ്രേഷണം ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ചിത്രം അന്നേ ദിവസം ടി.വിയില്‍ കണ്ടത് റെക്കോര്‍ഡ് ആളുകളാണ്.

ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പ് ധനസമാഹരണത്തില്‍ പങ്കെടുത്ത ഹോളിവുഡ് പ്രമുഖരിലൊരാളായ ഹാര്‍വി വൈന്‍സ്‌റ്റൈനാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തനത്തില്‍ സജീവമായത്.

അതേസമയം, മികച്ച സംവിധാനത്തിന് ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആദ്യ വനിതയായ കാതറിന്‍ ബിഗ്‌ലോ ബിന്‍ലാദന്‍ വധത്തെ ആസ്പദമാക്കി ഒരുക്കുന്ന’സിറോ ഡാര്‍ക് തേര്‍ട്ടി’ എന്ന ചിത്രം ജനുവരിയില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

Advertisement