ലണ്ടന്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഇരുണ്ട വശത്തിന്റെ വീഡിയോ നാസ പുറത്തുവിട്ടു. ചന്ദ്രന്റെ ഒരു വശം പൂര്‍ണ്ണമായും ഭൂമിയില്‍ നിന്നും കാണാന്‍ കഴിയില്ല. ചന്ദ്രന്റെ ഇതുവരെ ആരും കാണാത്ത ഭാഗത്തന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

നാസയുടെ ട്വിന്‍ ഗ്രെയില്‍ സ്‌പേസ് ക്രാഫ്റ്റാണ് ചന്ദ്രന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ചന്ദ്രന്റെ മറ്റൊരു വശത്തെ വീഡിയോ ദൃശ്യങ്ങളും നാസ പുറത്തുവിട്ടിരുന്നു.

ചന്ദ്രന്റെ ഉപരിതലത്തില്‍ 149 കിലോമീറ്റര്‍ ഭാഗത്തായി നക്ഷത്രാകൃതിയിലുള്ള അടയാളങ്ങളും ധൂമകേതുക്കളോട് സാമ്യമുള്ള ചിത്രങ്ങളും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.

ചെറിയ കുട്ടികളുടെ കാലടികളോട് സാമ്യമുള്ള അടയാളങ്ങളും വിഡിയോയില്‍ വ്യക്തമായിട്ടുണ്ട്. ഈ അടയാളങ്ങളെ കുറിച്ച് കൂടുതലായി പഠിക്കേണ്ടതുണ്ടെന്നാണ് നാസ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വളരെ വ്യക്തതയുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് ഗ്രെയില്‍ പ്രിന്‍സിപ്പില്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മറിയ സുബര്‍ വ്യക്തമാക്കി.
Malayalam News

Kerala News In English