എഡിറ്റര്‍
എഡിറ്റര്‍
മെട്രോ കലക്കി, തിമിര്‍ത്തു, പൊളിച്ചു; ആദ്യദിന കളക്ഷന്‍ 20 ലക്ഷത്തിലധികം രൂപ
എഡിറ്റര്‍
Monday 19th June 2017 10:01pm

കൊച്ചി: വന്‍ ജനപിന്തുണയോടെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം ലഭിച്ചത് 20,42,740. യാത്രക്കാര്‍ ഒന്നടങ്കം കൊച്ചി മെട്രോയിലേക്ക് തള്ളിക്കയറിയപ്പോള്‍ ആദ്യ ദിവസം തന്നെ മോട്രോ ശുഭ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്.

രാവിലെ 5.15ഓടെ തന്നെ യാത്രക്കാര്‍ ടിക്കറ്റിനായി നിരത്ത് കവിഞ്ഞൊഴുകിയെങ്കിലും 5.50ഓടെയാണ് ടിക്കറ്റ് നല്‍കിത്തുടങ്ങിയത്. രാവിലെ ആറിന് തുടങ്ങിയ സര്‍വീസുകള്‍ മുതല്‍ മെട്രോയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. രാവിലെ ആറരവരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകള്‍കൂടി തുറന്നു. ആദ്യദിനം തന്നെ യാത്രക്കാര്‍ കൊച്ചി മെട്രോ ഉത്സവമാക്കി. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി അനേകം പേരാണ് സര്‍വീസ് തുടങ്ങുന്ന ആദ്യ ദിനംത്തന്നെ മെട്രോ യാത്ര നടത്താനെത്തിയത്.


Also Read: ‘എന്റെ സാറേ അതൊരു ഒന്നൊന്നര വരവായിരുന്നു…’; അലിയ ഭട്ടിനേയും സോനം കപൂറിനേയും ജാക്വലിനേയും ഒറ്റയടിക്ക് പിന്നിലാക്കി കിംഗ് ഖാന്റെ രാജകുമാരി സുഹാന


ഇന്ന് രാവിലെ മെട്രോയുടെ ആദ്യ സര്‍വ്വീസില്‍ തന്നെ ഇടം പിടിക്കാന്‍ ജനങ്ങള്‍ പുലര്‍ച്ചെ തന്നെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയിരുന്നു. നാല് മണിക്ക് തന്നെ ആളുകള്‍ എത്തിച്ചേര്‍ന്നു. പിന്നീട് ആറ് മണിയാകുമ്പോഴേക്കും പ്രതീക്ഷിച്ചതിലും നീണ്ട ക്യൂവാണ് മെട്രോ സ്റ്റേഷനില്‍ ഉണ്ടായിരുന്നത്.

ആദ്യ യാത്രയ്ക്ക് ടിക്കറ്റ് കിട്ടിയതിന്റെ ആവേശത്തിലായിരുന്നു മിക്കവരും. ആദ്യഘട്ടത്തില്‍ പാലാരിവട്ടത്തു നിന്നും ആലുവയില്‍ നിന്നും മാത്രമാണ് ടിക്കറ്റ് നല്‍കിയത്. ഓരോ മിനുട്ട് ഇടവെട്ടുളള 219 സര്‍വീസുകള്‍ രാത്രി 10 മണി വരെ നീണ്ടു നില്‍ക്കും.

Advertisement