തിരുവനന്തപുരം: ലോകത്തെയാകെ ഭീതിയിലാക്കിയ ബ്ലുവെയില്‍ ഗെയിം കേരളത്തേയും പിടിമുറുക്കിയിരിക്കുന്നുവെന്ന സംശയത്തിന് ആക്കം കൂടുന്നു. ബ്ലുവെയില്‍ ഗെയിമിന്റെ ഇരയായി കേരളത്തിലും ആത്മഹത്യ. തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജ് എന്ന 16 കാരന്റെ ആത്മഹത്യയാണ് ദുരൂഹതകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ജൂലൈ 26 നായിരുന്നു മനോജ് തൂങ്ങി മരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് നവംബറില്‍ തന്നെ മരണത്തിന്റെ സൂചനകള്‍ മനോജ് നല്‍കിയിരുന്നുവെന്നാണ് അമ്മ അനു പറയുന്നത്.

മകന്റെ ആത്മഹത്യയ്ക്ക് കാരണം ബ്ലെൂവെയിലാണെന്ന് മനോജിന്റെ അമ്മ പറയുന്നു. ബ്ലൂവെയിലിലെ ടാസ്‌ക്കുകള്‍ മനോജ് പൂര്‍ത്തിയാക്കിയതായും തെളിവുകള്‍ ലിഭിച്ചിട്ടുണ്ട്. വീട്ടില്‍ പറയാതെ കോട്ടയത്ത് പോയതും നീന്തലറിയാതിരുന്നിട്ടും ഒറ്റയ്ക്ക് കടലില്‍ പോയതുമെല്ലാം സംശയത്തിന് ബലമേകുന്നു.


Also Read:  ഇങ്ങനെയുമുണ്ടാവുമോ ദേശസ്നേഹം ?? ; സ്വാതന്ത്ര്യദിനത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്നൊരു പതാകയുയര്‍ത്തല്‍


മരണത്തിന് മുമ്പ് തന്നെ താന്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച മകന്‍ സൂചന നല്‍കിയിരുന്നതായും മനോജിന്റെ അമ്മ പറയുന്നു. കൈയ്യില്‍ മുറിവേല്‍പ്പിക്കുക, രാത്രികാലങ്ങളില്‍ സെമിത്തേരിയില്‍ പോവുക, തുടങ്ങിയ ടാസ്‌കുകള്‍ മനോജ് പൂര്‍ത്തിയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് മനോജ് ആത്മഹത്യ ചെയ്യുന്നത്.

നീന്തലറിയാത്ത മനോജ് ചുഴിയില്‍ ചാടിയിരുന്നു. ഇതിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമിന്റെ പ്രേരണയാണെന്ന് അമ്മ പറയുന്നു. മനോജിന്റെ അവസാന പോസ്റ്റും ദുരൂഹത ബാക്കിയാക്കുന്നുണ്ട. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മനോജിന്റെ പോസ്റ്റ്. അതിന്റെ സ്‌ക്രീന്‍ ഷോട്ടും മനോജ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒമ്പതുമാസമായി മകന്‍ ബ്ലൂവെയില്‍ കളിക്കാറുണ്ടെന്നാണ് മനോജിന്റെ അമ്മ പറയുന്നത്. വീട്ടുകാരുമായി മകന്‍ അകന്നു പോയിരുന്നുവെന്നും അവര്‍ പറയുന്നു. മനോജിന്റെ മൊബൈല്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസിന് കൈമാറും. ആത്മഹത്യയക്ക് മുമ്പ് ഫോണില്‍ നിന്നും ഗെയിം ഡിലീറ്റ് ചെയ്തതായും മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയല്‍ പറയുന്നു.