Administrator
Administrator
മുറിവുകള്‍ക്കുള്ള പ്രഥമശ്രുശ്രൂഷ
Administrator
Friday 4th March 2011 2:50pm

പച്ചക്കറികള്‍ മുറിക്കുമ്പോഴോ, തെന്നിവീണോ മറ്റോ ശരീരത്തില്‍ മുറിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെറിയ മുറിവുകളാണെങ്കിലും വലിയ മുറിവുകളാണെങ്കിലും അത് പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മുറിവുണ്ടായാല്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.

ആശുപത്രിയില്‍ പോകുന്നതിന് മുമ്പില്‍ താഴെ പറുയുന്ന കാര്യങ്ങള്‍ ചെയ്യു്ന്നത് നന്നായിരിക്കും.

മുറിവ് കൈകാര്യം ചെയ്യുന്നതിനു മുന്‍പ് തന്നെ കൈ വൃത്തിയായി കഴുകുക.

മുറിവിലുള്ള പൊടി, മണ്ണ് തുടങ്ങിയ അന്യപദാര്‍ത്ഥങ്ങള്‍ ഒരു ബ്രഷ് ഉപയോഗിച്ച് പതുക്കെ കളയുക.

തണുത്ത, ശുദ്ധമായ വെള്ളം ഉപയോഗിച്ച് മുറിവും സമീപ പ്രദേശങ്ങളും നന്നായി കഴുകുക. വീര്യം കുറഞ്ഞ ആന്റിസെപ്റ്റിക് ഉപയോഗിക്കുന്നതിലും തെറ്റില്ല.

ഒരു പഞ്ഞിയോ മറ്റോ എടുത്ത് മുറിഞ്ഞഭാഗം മെല്ലെ തുടച്ചകളയുക. അവിടെ കട്ടപിടിച്ചുകിടക്കുന്ന രക്തം പൂര്‍ണമായും കളയുക.

ആവശ്യമെങ്കില്‍ ബാന്റ് എയ്‌ഡോ വൃത്തിയുള്ള തുണിയോ ഉപയോഗിച്ച് കെട്ടുക.

ബ്ലീഡീങ് ഉണ്ടെങ്കില്‍ നന്നായി രക്തം വരുന്ന ഭാഗത്ത് അമര്‍ത്തി പിടിക്കുക.

മുറിയുടെ ചുറ്റും തുണിയുണ്ടെങ്കില്‍ അത് മുറിച്ചുമാറ്റുക.

മുറിവ് സശ്രദ്ധം കഴുകുക. ഇരുമ്പുപോലുള്ള ഉപകരണങ്ങള്‍ കൊണ്ടോ മറ്റോ ആണ് മുറിവുണ്ടാകുന്നതെങ്കില്‍ ടെറ്റനസ് ടോക്‌സോയിഡ് ഇന്‍ഞ്ചക്ഷന്‍ എടുക്കേണ്ടതാണ്.

ഇതൊക്കെ ചെയ്തിട്ടും വേദന കുറയുന്നില്ലെങ്കില്‍ വൈദ്യ സഹായം നേടേണ്ടതാണ്.

Advertisement