ശ്രീനഗര്‍: ഒരാഴ്ച്ചനീണ്ടു നിന്ന ശാന്തതയ്ക്കുശേഷം കശ്മീര്‍ താഴ്‌വര വീണ്ടും സംഘര്‍ഷത്തിലേക്കു നീങ്ങുന്നതായി സൂചന. ഷോപിയന്‍ താഴ്‌വരയില്‍ പ്രതിഷേധപ്രകടനം നടത്തിയവരെ പിരിച്ചുവിടാനായി പോലീസ് വെടിവെയ്പ്പു നടത്തി. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സൈന്‍പോരയിലെ ഗ്രാമത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പരിശോധന നടത്തി. ഇതിനിടയില്‍ ചിലര്‍ സേനയ്ക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ പ്രതിഷേധ റാലി കണക്കിലെടുത്ത് പല മേഖലകളിലും കര്‍ഫ്യൂ ശക്തിപ്പെടുത്തി.