Categories

കടലില്‍ വെടിവെപ്പ്; മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു

neendakaraകൊല്ലം: നീണ്ടകരയ്ക്കടുത്ത് അമ്പലപ്പുഴയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. അമ്പലപ്പുഴയില്‍ നിന്ന് 200 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സംഭവം. ഇറ്റാലിയന്‍ ചരക്ക് കപ്പലായ എന്‍ട്രിക്കാ ലക്‌സിയെന്ന കപ്പലില്‍ നിന്നാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ രണ്ട് മത്സ്യ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശികളാണിവര്‍. ഇവരുള്‍പെടെ ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്.

സെന്റ് ആന്റണീസ് എന്ന ബോട്ടിലെ മത്സ്യതൊഴിലാളികള്‍ക്കാണ് വെടിയേറ്റത്. ഇവരെ രാത്രി പത്തുമണിയോടെ നീണ്ടകരയില്‍ എത്തിച്ചു. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക വിവരം. വൈകീട്ട് നാലരയോടെ നടന്ന സംഭവത്തെക്കുറിച്ച് കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊച്ചിയില്‍ നിന്ന് ഒരു കപ്പലും ഒരു വിമാനവും പുറപ്പെട്ടിരുന്നു. ഈ വിമാനമാണ് ഇറ്റാലിയന്‍ കപ്പല്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ഇറ്റാലിയന്‍ കപ്പലിനോടു കൊച്ചിയിലേക്കു തിരിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. രാത്രിയോടെ കപ്പല്‍ കൊച്ചിയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവം നടന്നതു വൈകിട്ട് നാലര മണിക്കാണ്. അഞ്ചു മണിയോടെ നീണ്ടകര കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചു. അജ്ഞാത കപ്പലില്‍ നിന്നുണ്ടായ വെടിവയ്പ്പില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കു പരുക്കേറ്റെന്നായിരുന്നു സന്ദേശം. തുടര്‍ന്നു വിഴിഞ്ഞം ഓഫിസില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്നു കോസ്റ്റ് ഗാര്‍ഡ് അന്വേഷണത്തിനായി കൊച്ചിയില്‍ നിന്നു പുറപ്പെടുകയായിരുന്നു.

Malayalam news


Kerala news in English 

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.