എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്
എഡിറ്റര്‍
Sunday 13th January 2013 10:30am

പൂഞ്ച്: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. വെടിവെപ്പില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്ര വക്താവ്മ കേണല്‍ ആര്‍.കെ പാള്‍ട്ട അറിയിച്ചു.

Ads By Google

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാക് സൈന്യം ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് ഇപ്പോഴും തുടരുന്നതായാണ് സൂചന.

അതേസമയം, സ്ഥിതി ശാന്തമാക്കുന്നതിനായി ഇന്ത്യ മുന്നോട്ട് വെച്ച ഫഌഗ് മീറ്റിങ്ങിനോട് പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇന്നലെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാകിസ്താന്‍ സൈന്യം നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇതെന്ന് സൈനിക വക്താവ് പറഞ്ഞു. വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിവെപ്പ് തുടരുകയാണ്.

അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. സംഭവത്തില്‍ പാക്കിസ്ഥാന്റെ വിശദീകരണം ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭ്യമായിട്ടില്ല.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് അതിര്‍ത്തി കടന്നുള്ള ബസ് സര്‍വീസ് പാക്കിസ്ഥാന്‍ നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യയിലെ പൂഞ്ച് സെക്ടറിനും റാവല്‍കോട്ടിനും ഇടയിലുള്ള ബസ് സര്‍വ്വീസാണ് പാകിസ്ഥാന്‍ നിര്‍ത്തലാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായണ് വ്യാപരബന്ധവും ബസ് സര്‍വ്വീസും ആരംഭിച്ചിരുന്നത്.

Advertisement