ന്യൂദല്‍ഹി: ഫയര്‍ഫോക്‌സ് സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അന്തര്‍ദേശീയ വിപണിയെ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി ആദ്യ ഷോറൂം ഭൂട്ടാനില്‍ ആരംഭിക്കും.

‘ഫയര്‍ഫോക്‌സ് സൈക്കിളുകള്‍ ഇന്ത്യന്‍ അതിരുകള്‍ക്കപ്പുറത്തേക്ക് വളരുകയാണ്. അതിന്റെ ഭാഗമായി ശൈലങ്ങളുടെ രാജ്യമായ ഭൂട്ടാനില്‍ ചുവടുറപ്പിക്കും. ഇത് ഒരു ചെറിയ തുടക്കമാണ്. എന്നാല്‍ വ്യവസായത്തിന് ഒരു ആഗോള വീക്ഷണം ഇത് നല്‍കും,’ ഫയര്‍ഫോക്‌സ് ബൈക്‌സ് മാനേജിങ് ഡയറക്ടര്‍ ശിവ് ഇന്ദര്‍ സിങ് പറഞ്ഞു.

ലോകത്താകമാനം 200 സംരംഭങ്ങള്‍ ഫയര്‍ഫോക്‌സ് ആരംഭിക്കുമെന്നും സിങ് പറഞ്ഞു.