എഡിറ്റര്‍
എഡിറ്റര്‍
നജ്റാനില്‍ വന്‍ തീപിടുത്തം, 3 മലയാളികളടക്കം 11 പേര്‍ മരിച്ചു
എഡിറ്റര്‍
Thursday 13th July 2017 1:31pm

റിയാദ്: തൊഴിലാളികളുടെ താമസ സ്ഥലത്തു ഉണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികളടക്കം 11 പേര്‍ മരണപെട്ടു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ നജ്‌റാനിലെ അല്‍ഹംറ കമ്പനിയിലെ തൊഴിലാളികളുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്.

ഷോര്‍ട് സര്‍ക്യൂട്ട് കാരണം എ സി. പൊട്ടി തെറിച്ചായിരിക്കാം അഗ്‌നി ബാധയുണ്ടായതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല സ്വദേശി ബൈജു രാഘവന്‍ ശങ്കരന്‍ (26) കടയ്ക്കാവൂര്‍ കാമ്പലന്‍ സത്യന്‍(50), മലപ്പുറം വള്ളിക്കുന്ന് സ്വദേശി കോടശ്ശേരി ശ്രീജിത്(31) എന്നിവരാണ് ജനല്‍ പോലും ഇല്ലാത്ത മുറിയില്‍ പുക ശ്വസിച്ചു ശ്വാസം മുട്ടി മരണപ്പെട്ടത്.

ബാക്കിയുള്ളവര്‍ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളാണ്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 3 മണിയോടടുത്തായിരുന്നു സംഭവം.

തൊഴിലാളികള്‍ താമസിച്ചിരുന്ന പഴയ കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട പട്രോളിങ് പൊലീസാണ് സിവില്‍ ഡിഫെന്‍സിനെ വിവരം അറിയിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെ സഹായിക്കാനും സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട് :റിയാദ് ബ്യൂറോ

Advertisement