എഡിറ്റര്‍
എഡിറ്റര്‍
മുംബൈയില്‍ ഏഴ് നില കെട്ടിടത്തില്‍ തീപിടുത്തം; 4 പേര്‍ മരിച്ചു
എഡിറ്റര്‍
Monday 11th November 2013 10:45am

fire-in-mumbai-shopping-pla1

മുംബൈ: മുംബൈ നഗരത്തിനോട് ചേര്‍ന്ന് വിക്രോളിയില്‍ ഏഴുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ വെന്തുമരിച്ചു.

പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇലക്ട്രിക് മീറ്റര്‍ കേബിള്‍ ബോക്‌സിലാണ് തീപിടുത്തമുണ്ടായത്.

ഇത് കേബിള്‍നെറ്റ് വര്‍ക്കിലൂടെ പടര്‍ന്നുപിടിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുശേഷം രാവിലെ ആറോടെയാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചത്.

കെട്ടിടത്തിനുള്ളില്‍ നിന്ന് മുഴുവന്‍ ആളുകളെയും പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഇലക്ട്രിക് മീറ്റര്‍ കേബിള്‍ ബോക്‌സില്‍ നിന്നാണ് തീപടര്‍ന്നതെന്നു കരുതുന്നു.

കെട്ടിടത്തില്‍ താമസിക്കുന്നവരാണ് മരിച്ച നാലുപേരും.

Advertisement