കൊച്ചി: കൊച്ചി ഒബ്രോണ്‍ മാളില്‍ തീപിടുത്തം. മാളിന്റെ നാലാം നിലയിലെ ഫുഡ് കോര്‍ട്ടില്‍ ആണ് ആദ്യം തീ കണ്ടത്. നാലാം നിലയില്‍ കാര്യമായ നഷ്ടം സംഭവിച്ചതായാണ് അറിയുന്നത്. ഇവിടെ നിന്നും താഴേക്ക് തീപടരുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നത്.


Dont Miss നദീതീരത്തെ ശവക്കലറ തുറന്നപ്പോള്‍ കണ്ടത് 2,300 വര്‍ഷം പഴക്കമുള്ള 30 ഓളം മമ്മികള്‍; ചിത്രങ്ങള്‍ കാണാം 


മാളില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. മാളിന്റെ അകത്ത് നിന്നുകൊണ്ടാണ് ഫയര്‍ഫോഴ്‌സ് തീയണച്ച് വരികയാണ്. വ്യാപാര കേന്ദ്രത്തിന്റെ അടുത്തുള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്.

ഒബ്രോണ്‍ മാളിനകത്ത് സിനിമ തിയേറ്റര്‍ അടക്കമുണ്ട്. സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍ തന്നെ തിയേറ്ററില്‍ നിന്നും ആളുകളെ പുറത്തെത്തുകയായിരുന്നു. പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.