തൃശ്ശൂര്‍: നഗരത്തില്‍ സ്വകാര്യ പാഴ്‌സല്‍ കമ്പനിയുടെ ഗോഡൗണില്‍ പുലര്‍ച്ചെ രണ്ടുണിയോടെയുണ്ടായ വന്‍ അഗ്നിബാധയില്‍ ആറുകോ
ടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. തീപിടുത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.തീകെടുത്താന്‍ അഗ്നിശമന സേന നടത്തിയ ശ്രമത്തിനിടെ സേനാംഗം ടി ബി സുനിലിന് പരിക്കേറ്റു.
നാലുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് സേനക്ക് തീകെടുത്താന്‍ കഴിഞ്ഞത്. ഗോഡൗണിലെ വന്‍ വസ്ത്രശേഖരവും പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്. അങ്കമാലി, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീകെടുത്തിയത്.