ഭോപ്പാല്‍: മുംബൈ-ന്യൂദല്‍ഹി രാജധാനി എക്‌സ്പ്രസില്‍ തീപിടുത്തം. ട്രെയിനിന്റെ പാന്‍ട്രി കോച്ചിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു.

പുലര്‍ച്ചെ രണ്ടര മണിയോടെ ആലോട്ടിനും വിക്രംഘറിനും ഇടയ്ക്കുള്ള തുരിയ സ്‌റ്റേഷനില്‍വെച്ചാണ് തീപിടുത്തമുണ്ടായത്. പാന്‍ട്രി കോച്ചിലെ തീ അടുത്തുള്ള കോച്ചുകളിലേക്ക് പടര്‍ന്നെങ്കിലും അധികൃതര്‍ തീയണയ്ക്കുകയായിരുന്നു.

അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.