വാഷിങ്ടണ്‍: മനുഷ്യ പരിണാമത്തില്‍ തീ വലിയസ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്ന് വെസ്റ്റേണ്‍ വാഷിങ്ടണ്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ മിഷേല്‍ മിഡ്‌ലര്‍. അടുത്തകാലത്തായ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് മിഡ്‌ലര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ആഫ്രിക്കന്‍ താഴ്‌വരകളില്‍ അഗ്നിപര്‍വതങ്ങളുടെ ഫലമായുണ്ടാകുന്ന ലാവ പ്രവാഹം കലങ്ങളോളം കത്തിനില്‍ക്കുന്ന തീയുണ്ടാകുന്നതിന് കാരണമായിട്ടുണ്ടെന്നും അത് മനുഷ്യ പരിണാമത്തില്‍ ശക്തമായി സ്വാധീനിച്ചുണ്ടെന്നുമാണ് ഗവേഷണപ്രബന്ധത്തില്‍ പറയുന്നത്.

മറ്റു പ്രൈമാറ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് മനുഷ്യന്‍. തീ നിര്‍മിക്കാനുള്ള കഴിവ് മനുഷ്യനുമാത്രം സ്വന്തം. ആഹാരം പാചകം ചെയ്ത് കഴിക്കാന്‍ ഇത് മനുഷ്യനെ പ്രാപ്തനാക്കി. ധാരാളം കലോറി ഊര്‍ജം തീയിലൂടെ ലഭിക്കുന്നതുകൊണ്ട് ഇത് ചെറിയ വായ മനുഷ്യനുണ്ടാകാനും വലിയ മസ്തിഷ്‌കം രൂപപ്പെടുന്നതിനും കാരണമായിയെന്നും പ്രബന്ധത്തില്‍ പറയുന്നു.