എഡിറ്റര്‍
എഡിറ്റര്‍
വയനാട്ടില്‍ വീണ്ടും കാട്ടുതീ
എഡിറ്റര്‍
Wednesday 19th March 2014 2:52pm

wayanad-forest

വയനാട്: വയനാട്ടിലെ തോല്‍പ്പെട്ടിയില്‍ വീണ്ടും കാട്ടുതീ. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ ഉണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇത്.

വയനാട്ടിലെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. അതേസമയം അഡീഷണല്‍ സി.സി.എഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

വയനാട്ടില്‍ കാടിന് തീയിടുന്നതിനിടെ കഴിഞ്ഞ ദിവസം ഒരാളെ പിടികൂടിയിരുന്നു. എടമന സ്വദേശിയായ ബാലകൃഷ്ണന്‍ എന്നയാളാണ് കാടിനു തീയിടുന്നതിനിടെ വയനാട് നോര്‍ത്ത് ഡിവിഷന്‍ വരയാന്‍ ചുള്ളിവനത്തിനടുത്ത് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് വയനാട്ടില്‍ വിവിധയിടങ്ങളിലായി കാട്ടു തീ പടരുന്നത്. ഒരേ സമയം തന്നെ പലയിടങ്ങളിലായി തീ പടര്‍ന്നതാണ് സംഭവത്തില്‍ അസ്വാഭാവികതയുള്ളതായി തോന്നാനിടയാക്കിയത്.

തീ മനുഷ്യ നിര്‍മ്മിതമാണെന്നായിരുന്നു വനം വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.

Advertisement