എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് നഴ്‌സിങ് ഹോസ്റ്റലില്‍ തീപിടിത്തം
എഡിറ്റര്‍
Thursday 10th January 2013 11:45am

തിരുവനന്തപുരം: തിരുവനന്തപുരത്ത് സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ തീപിടിത്തമുണ്ടായി. ജനറല്‍ ആശുപത്രിക്കു സമീപമുള്ള ഹോസ്റ്റലില്‍ ആണ് തീപിടിത്തം ഉണ്ടായത്.

Ads By Google

അടുക്കള ഭാഗത്താണ് ആദ്യം തീപിടിച്ചത്. മിനിറ്റുകള്‍ക്കകം മറ്റു ഭാഗത്തേക്കും പടര്‍ന്നു. കെട്ടിടത്തിന്റെ മുകള്‍ നില പൂര്‍ണമായും കത്തിനശിച്ചു.
രാവിലെ 9.30 നാണ് തീ കണ്ടത്.

ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതലും തടികൊണ്ടു നിര്‍മിച്ചതായതിനാലാണ് തീ പെട്ടെന്ന് പടര്‍ന്നത്.

തീപിടിത്തം ഉണ്ടായ സമയത്ത് ഒരു കുട്ടി മാത്രമാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ആ കുട്ടിയെ രക്ഷപ്പെടുത്തി. അഗ്നിശമനസേനയുടെ നാലു യൂണിറ്റുകളും പൊലീസും സംയുക്തമായാണ് തീയണച്ചത്.

വളരെ ഉയരമുള്ള കെട്ടിടമായതിനാല്‍ സമീപത്തെ കെട്ടിടങ്ങളുടെ മുകളില്‍ നിന്നു വെളളം പമ്പ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.

Advertisement