മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരമായ ബോംബെ ഹൗസിലുണ്ടായ അഗ്നിബാധിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തെക്കന്‍ മുംബൈയിലെ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ടാറ്റയുടെ ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.