ഹേഗ്: ആംസ്റ്റര്‍ഡാമിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട.് മാളിലെത്തിയ ആള്‍ മറ്റുള്ളവര്‍ക്കുനേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആല്‍ഫന്‍ ആന്‍ ഡെന്റിന്‍ നഗരത്തിലെ ഷോപ്പിംഗ് മാളിലാണ് വെടിവെപ്പ് നടന്നത്. സ്ഥലത്ത് പോലീസെത്തിയപ്പോഴേക്കും അക്രമി സ്വയംവെടിവെച്ചുമരിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.