റിയാദ് :നഗര ഹൃദയമായ ബത്ഹയിലെ കൊമേര്‍ഷ്യല്‍ സെന്ററില്‍ വന്‍ തീപിടുത്തം. മഗ്രിബ് നമസ്‌കാരത്തിനു തൊട്ടു മുന്‍പായിട്ടാണ് തീപിടുത്തം ഉണ്ടായത്. നോമ്പ് തുറക്കുന്ന സമയം ആയതിനാല്‍ തിരക്കും കുറവായിരുന്നു. അനവധി സര്‍വീസ് ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഉള്ള പ്രധാനപെട്ട ഒരു കച്ചവട കേന്ദ്രമാണിത്.


Also Read: ‘വിവാദങ്ങള്‍ക്ക് വിരാമമിട്ട് കുംബ്ലെ പടിയിറങ്ങി’; ദേശീയ ടീം പരിശീലക സ്ഥാനം കുംബ്ലെ രാജിവെച്ചു


ബത്ഹയിലെ പ്രധാന പാതയോടു ചേര്ന്നുള്ള ഷോപ്പിംഗ് സെന്ററിന്റെ പ്രവേശന കവാടത്തിനടുത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് മുകളിലത്തെ നിലയിലേക്കും. ബത്ഹയിലെക്കുള്ള ഗതാഗതം താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. അഗ്‌നിശമന സേനയും പോലീസും രംഗത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.