കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ കൈതാരന്‍ ഗ്ലാസ് ഹൗസിന്റെ ഗോഡൗണില്‍ തീപിടുത്തം. ആലുവ- മൂന്നാര്‍ റൂട്ടിലെ ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ചോളം യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

കോടിക്കണക്കിന് രൂപയുടെ  നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.