എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വന്‍ തീപിടുത്തം
എഡിറ്റര്‍
Wednesday 28th November 2012 12:45am

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കടകള്‍ക്ക് തീപിടിച്ചു. ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ 4.30 ഓടെ കടയില്‍ നിന്നും തീയുയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ആറ് കടകള്‍ പൂര്‍ണമായും അഞ്ചുകടകള്‍ ഭാഗീകമായും കത്തിനശിച്ചു.

Ads By Google

അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രണ്ടു നില കെട്ടിടത്തിലാണ് ആദ്യം തീ കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കണക്കാക്കുന്നു. ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കട, ബേക്കറി, ബാഗ് വില്‍ക്കുന്ന കട എന്നിവയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടത്തില്‍ വെള്ളം ഇല്ലാത്തതിനാല്‍ അഗ്നിശമന സേനയുടെ പ്രവര്‍ത്തനം കുറച്ചു സമയം നിലച്ചിരുന്നു. ഇത് സമീപ കടകളിലേക്ക് തീപടരാന്‍ കാരണമായി. ഓടു മേഞ്ഞ പഴയ കടകളാണ് തീപിടിച്ച് നശിച്ചവയെല്ലാം.

പിന്നീട് സമീപപ്രദേശങ്ങളില്‍ നിന്നും വെള്ളമെത്തിച്ചാണ് കൂടുതല്‍ കടകളിലേക്ക് തീ പടരുന്നത് അണയ്ക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Advertisement