കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രി നിഫിയു റിയോയുടെ ഔദ്യോഗിക വസതിയില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു.

രാത്രി 6.20 ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍തന്നെ മുഖ്യമന്ത്രിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. വൈദ്യുതിലൈനിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തേ വസതിയില്‍ വൈദ്യുതിയില്ലാത്ത വിവരം മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തടസപ്പെട്ട വൈദ്യുതിവിതരണം പുനസ്ഥാപിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്.