എഡിറ്റര്‍
എഡിറ്റര്‍
മുംബൈയില്‍ ചേരിയില്‍ തീപിടുത്തം: ആറു പേര്‍ മരിച്ചു
എഡിറ്റര്‍
Friday 25th January 2013 11:22am

മുംബൈ: ദക്ഷിണ മുംബൈയിലെ ചേരിയില്‍ തീപിടിത്തം. മുംബൈയിലെ മാഹിം മേഖലയിലെ നയനാഗര്‍ ചേരിയിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തം ഉണ്ടായത്.

Ads By Google

തീപിടുത്തത്തില്‍ ആറുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ പെട്ടന്ന് പടര്‍ന്നു പിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് ബി.എം.സി ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.

തീപിടുത്തം ഉണ്ടായി അല്പസമയത്തിന് ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചത്. അപ്പോഴേക്കും അന്‍പതോളം കുടിലുകള്‍ അഗ്നിക്കിരയായി.

നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമായത്. അഗ്നിശമനസേനയുടെ ഏഴ് ഫയര്‍ എന്‍ജിന്‍ യൂണിറ്റുകളാണ് തീയണയ്ക്കാന്‍ പരിശ്രമിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആശുപത്രിയില്‍ കഴിയുന്നവരില്‍ തന്നെ പലരുടേയും നില ഗുരുതരമാണ്. പലര്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

Advertisement