കോഴിക്കോട്: കോഴിക്കോട് നഗരത്തിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. രണ്ടാം ഗേറ്റിനടുത്തുണ്ടായ തീപിടുത്തത്തില്‍ പത്ത് കടകള്‍ പൂര്‍ണമായും പതിനഞ്ച് കടകള്‍ ഭാഗികമായും കത്തിനശിച്ചു.

Ads By Google

രണ്ടാം ഗേറ്റിന് സമീപം റഹ്മത്ത് ഹോട്ടലില്‍ പുലര്‍ച്ചെ 1.45ഓടെയാണ് തീപിടിച്ചത്. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് പുലര്‍ച്ചെയോടെ തീയണച്ചു.

ഹോട്ടല്‍ തൊഴിലാളികള്‍ കിടന്നുറങ്ങുന്ന മുറിക്ക് സമീപം അടുക്കളയ്ക്കടുത്താണ് തീ പടര്‍ന്നത്. കാരണം അറിവായിട്ടില്ല. നാട്ടുകാരും പോലീസും ചേര്‍ന്ന് തൊഴിലാളികളെ പുറത്തേക്ക് എത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഹോട്ടലിന് തൊട്ടടുത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീടുകളിലെ താമസക്കാരെ പോലീസ് ഒഴിപ്പിച്ചു.