കൊല്ലം: ആലപ്പുഴയിലും കൊല്ലത്തും ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ കത്തിനശിച്ചു. കൊല്ലം ഇരവിപുരത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്പനശാലയില്‍  ഇന്നു പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തീപിടുത്തത്തില്‍ മദ്യ വില്പനശാല പൂര്‍ണമായും കത്തി നശിച്ചു. ഉടന്‍ തന്നെ അഗ്നിശമനസേനയെത്തി തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. പുലര്‍ച്ചെയായതിനാല്‍ കടയില്‍ ജോലിക്കാര്‍ ഇല്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. അതേസമയം, തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

ഇന്ന് രാവിലെ ആലപ്പുഴയിലെ ത്രിക്കുന്നപുഴയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലയിലും തീപിടുത്തമുണ്ടായി. അപകടത്തില്‍ മദ്യശാല പൂര്‍ണ്ണമായും കത്തിനശിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റേതാണ് മദ്യശാല. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിക്കുന്നുണ്ട്.

Malayalam News

Kerala News In English