ചെന്നൈ: ചെന്നൈ കില്‍പോക്ക് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുപേര്‍ ര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. തീവ്രപരിചരണവിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.

പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. വൈദ്യൂതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.

തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന ഒന്‍പതോളം രോഗികളില്‍ രണ്ടുപേരെ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുത്താനായി.

രണ്ടു ഫയര്‍ എഞ്ചിനുകള്‍ രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.