ഇടുക്കി: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ടീയുടെ ഗോഡൗണില്‍ തീപിടുത്തം. നല്ലതണ്ണിയിലെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും അഗ്നിശമന സേനായൂണിറ്റുകളെത്തിയാണ് തീ അയച്ചത്.

രണ്ട് മണിവരെ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഇതിനുശേഷമാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.