എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക്ക് നിയന്ത്രണരേഖയില്‍ വെടിവെപ്പ്
എഡിറ്റര്‍
Monday 6th August 2012 11:57am

ശ്രീനഗര്‍: ഇന്ത്യ-പാക്ക് നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മുവില്‍ ആര്‍.എസ് പുര പ്രവിശ്യയില്‍ അതിര്‍ത്തിരക്ഷാസേന(ബി.എസ്.എഫ്) പോസ്റ്റിനുനേരെയായിരുന്നു വെടിവയ്പ്.

Ads By Google

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും കാരണം കൂടാതെയാണ് പാക്ക് സൈന്യം വെടിവെച്ചതെന്നും സൈന്യം അറിയിച്ചു. പാക്കിസ്ഥാന്‍ സൈന്യം വെടിവെപ്പ് തുടങ്ങിയ ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.

ഏറ്റുമുട്ടല്‍ കാല്‍മണിക്കൂര്‍ നീണ്ടെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. അതേസമയം പാക്ക് നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിന്റെ ഭാഗമാണോ വെടിവെയ്ക്കലെന്ന് അന്വേഷിച്ചുവരികയാണ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതിലുള്ള പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Advertisement