മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ നാവികസേനയുടെ ഹെലികോപ്ടറിന് തീപിടിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന 7 നാവിക ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഹെലികോപ്ടര്‍ ലാന്റിംഗിനുശേഷം പാര്‍ക്കിംഗ് ഏരിയയിലേക്ക് പോകവെ എഞ്ചിനില്‍ നിന്നും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടുത്തത്തില്‍ വിമാനം ഭാഗികമായി കത്തിനശിച്ചു.

Malayalam news

Kerala news in english